രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശമല്ല-ബി.ജെ.പിയാണ് മുഖ്യശത്രു; ഉമ്മന്‍ ചാണ്ടി

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുന്നത് തെറ്റായ സന്ദേശമല്ലെന്ന് ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റിലാണ് മല്‍സരിക്കുന്നത്. ബിജെപിയാണ് മുഖ്യശത്രു. കോണ്‍ഗ്രസുമായി നീക്കുപോക്കുവേണ്ടെന്ന് തീരുമാനിച്ചത് സി.പി.എമ്മാണ്. ബി.ജെ.പിയുടെ ഭാഷ കടമെടുത്താണ് സി.പി.എം മുഖപത്രം രാഹുലിനെ വിമര്‍ശിച്ചതെന്നും ആ ഭാഷയില്‍ മറുപടി ഇല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വയനാട്ടില്‍ ജനങ്ങളുടെ സ്ഥാനാര്‍ഥിയാണ് രാഹുല്‍ ഗാന്ധി. ജയിച്ചാല്‍ ഏതു സീറ്റ് നിലനിര്‍ത്തണമെന്ന് രാഹുല്‍ തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി കൊച്ചിയില്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.