സൗദിയിൽ കാലാവസ്ഥാ മാറ്റം; മുന്നറിയിപ്പ്

റിയാദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ വി​വി​ധ പ്ര​വി​ശ്യ​ക​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യും പൊ​ടി​ക്കാ​റ്റും. ഞായറാഴ്ച രാജ്യത്തെ മധ്യ -കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ശക്തമായ പൊടിക്കാറ്റ് വീശുകയുണ്ടായി. ജു​ബൈ​ല്‍, ദ​മ്മാം, അ​ല്‍ ഖോ​ബാ​ര്‍ തു​ട​ങ്ങി​യ പ്ര​വി​ശ്യ​യി​ലെ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും പൊ​ടി​ക്കാ​റ്റ് അ​നു​ഭ​വ​പ്പെ​ട്ടു. കാ​ലാ​വ​സ്ഥ മാ​റ്റം ഉ​ണ്ടാ​കു​മെ​ന്നു കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വി​ഭാ​ഗം നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. അതുകൊണ്ടുതന്നെ മു​ന്‍​ക​രു​ത​ല്‍ വേ​ണ​മെ​ന്ന് സി​വി​ല്‍ ഡി​ഫ​ന്‍​സ് പൗ​ര​ന്മാ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു ന​ല്‍​കി.

© 2024 Live Kerala News. All Rights Reserved.