ഖഷോഗി വധം:കൊലപാതക സംഘത്തിന് അമേരിക്കയില്‍ നിന്ന് പരിശീലനം

വാഷിങ്ടണ്‍:സൗദി അറേബ്യയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ സൗദി സംഘത്തിന് അമേരിക്കയില്‍ നിന്ന് പരിശീലനം ലഭിച്ചിരുന്നു എന്ന് റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്‌.

ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗിയെ 15 അംഗ സംഘം കൊലപ്പെടുത്തിയത്.എന്നാല്‍ ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. കൊലപാതകത്തില്‍ പങ്കുണ്ടെന്നാരോപിച്ച് 18 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ 21നാണ് ഖഷോഗി കൊല്ലപ്പെട്ടു എന്ന് സൗദി വിദേശകാര്യമന്ത്രാലയം ആദ്യമായി സ്ഥിരീകരിച്ചത്.

ഖഷോഗിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ആസിഡില്‍ ഇട്ട് നശിപ്പിച്ചുവെന്നാണ് ആദ്യം പുറത്തുവന്നിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വൈദ്യുതി വാള്‍ ഉപയോഗിച്ചാണ് മൃതദേഹം വെട്ടിനുറുക്കിയതെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട്.

© 2024 Live Kerala News. All Rights Reserved.