ലോക്‌സഭാ തിരഞ്ഞെടുപ്പ് ; അന്തിമ വോട്ടര്‍ പട്ടിക 21 ന് പ്രസിദ്ധീകരിക്കും

ന്യൂഡല്‍ഹി ; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടര്‍ പട്ടിക 21 ന് പ്രസിദ്ധീകരിക്കും .

പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനും ഇല്ലെങ്കില്‍ ചേര്‍ക്കാനും സമ്മതിദായകര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം നല്‍കും.

പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഓണ്‍ലൈനായും പരിശോധിക്കാന്‍ സൗകര്യമുണ്ട്. പട്ടികയില്‍ പേരില്ലാതെ തിരിച്ചറിയല്‍കാര്‍ഡ് കൈവശമുള്ളത് കൊണ്ട് മാത്രം വോട്ട് ചെയ്യാനാകില്ല.

© 2024 Live Kerala News. All Rights Reserved.