ഖത്തറില്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നു

ഖത്തര്‍: ഖത്തറില്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടുന്നു. പുകയില ഉല്‍പ്പന്നങ്ങള്‍ക്കും കോള പാനീയങ്ങള്‍ക്കുമാണ് എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പത്. ജനുവരി ഒന്നു മുതലാണ് ഇവയുടെ വില കൂടുക. ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗം ജനങ്ങളില്‍ കുറച്ചുകൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ നടപടി.

പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് നൂറ് ശതമാനവും കോള പാനീയങ്ങള്‍ക്ക് അമ്പത് ശതമാനവുമാണ് എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചിരിക്കുന്നത്. പുകയില ഉല്‍പ്പന്നങ്ങളുടെയും പ്രത്യേക ശീതള പാനീയങ്ങളുടെയും നികുതി വര്‍ധിപ്പിക്കുമെന്നത് അമീര്‍ അംഗീകാരം നല്‍കിയ 2019 ബജറ്റിലെ പ്രധാന തീരുമാനങ്ങളിലൊന്നാണ്. ഇതനുസരിച്ചാണ് ജനുവരി ഒന്ന് മുതല്‍ സിഗരറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും കോള പാനിയങ്ങള്‍ക്കും വില കൂടുന്നത്. പുതിയ വര്‍ഷവും വാറ്റ് നടപ്പാക്കേണ്ടതില്ലെന്നും ബജറ്റില്‍ തീരുമാനമെടുത്തിരുന്നു.

© 2024 Live Kerala News. All Rights Reserved.