പുരോഗമന പ്രസ്ഥാനത്തിന് ആകെ പ്രചോദനമായിരുന്നു സൈമണ്‍ ബ്രിട്ടോ ; യെച്ചൂരി

ന്യൂഡല്‍ഹി : സൈമണ്‍ ബ്രിട്ടോയുടെ നിര്യാണത്തോടെ ധീരനായ സഖാവിനെയാണ് നഷ്ടമായതെന്ന് സീതാറാം യെച്ചൂരി. പുരോഗമന പ്രസ്ഥാനത്തിന് ആകെ പ്രചോദനമായിരുന്നു സൈമണ്‍ ബ്രിട്ടോ. വിദ്യാര്‍ത്ഥി പ്രസ്ഥാന നാളുകള്‍ മുതല്‍ അടുപ്പമുള്ള നേതാവെന്നും യെച്ചൂരി പറഞ്ഞു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് വൈകീട്ടോടെയാണ് സൈമണ്‍ ബ്രിട്ടോ അന്തരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006-11 വരെ നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു സൈമണ്‍ ബ്രിട്ടോ. ക്യാംപസ് അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ അദ്ദേഹം ദീര്‍ഘകാലമായി വീല്‍ചെയറിയിലാണു പൊതുപ്രവര്‍ത്തനം നടത്തിയത്.

© 2023 Live Kerala News. All Rights Reserved.