അമേരിക്കന്‍ ഭരണപ്രതിസന്ധി ആറാം ദിവസവും തുടരുന്നു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഭരണ പ്രതിസന്ധി ഒരു മാറ്റവുമില്ലാതെ ആറാം ദിവസവും തുടരുന്നു. മെക്‌സിക്കന്‍ മതില്‍ പണിയാന്‍ അഞ്ച് ബില്യന്‍ ഡോളര്‍ അനുവദിക്കണമെന്ന നിലപാടില്‍ ഡോണള്‍ഡ് ട്രംപും എതിര്‍പ്പുമായി ഡെമോക്രാറ്റുകളും ഉറച്ച് നില്‍ക്കുന്നതാണ് ഭരണപ്രതിസന്ധിക്ക് കാരണം.

സെനറ്റും കോണ്‍ഗ്രസ്സും ചേര്‍ന്നെങ്കിലും ബജറ്റ് പാസാകാനാകാതെ ഇരു സഭകളും പിരിയുകയായിരുന്നു. മെക്‌സിക്കന്‍ മതില്‍ പണിയുന്നതിനെതിരെ ഡെമോക്രാറ്റിക് അംഗങ്ങള്‍ക്ക് ശക്തമായ എതിര്‍പ്പാണ്. ഈ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഭരണ പ്രതിസന്ധി പുതുവര്‍ഷത്തിലേക്കു നീളുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.സര്ഡക്കാര്‍ ഫണ്ടുകള്‍ പാസാകാത്തതു കൊണ്ടു തന്നെ ഒന്‍പതോളം സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ജീവനക്കാര്‍ക്ക ശമ്പളവും ലഭിക്കുന്നില്ല.

മെക്‌സിക്കന്‍ മതില്‍ പണിയുമെന്ന തീരുമാനത്തില്‍ ട്രംപും എന്നാല്‍ അതിനു സമ്മതിക്കില്ലെന്ന തീരുമാനത്തില്‍ ഡെമോക്രാറ്റുകളും ഉറച്ചു നില്‍ക്കുന്നതാണ് പ്രതിസന്ധിക്ക കാരണം. യുഎസ് സെനറ്റില്‍ ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ടെങ്കിലും യുഎസ് കോണ്‍ഗ്രസില്‍ ഡെമോക്രാറ്റുകള്‍ക്കാണ് ഭൂരിപക്ഷം. ഇരുസഭകളിലും ഭൂരിപക്ഷ അംഗീകാരം ഉണ്ടെങ്കിലേ ബജറ്റ് പാസാക്കാനാകൂ. നിലവിലെ സാഹചര്യത്തില്‍ ഇത് സാധ്യമല്ല.

© 2023 Live Kerala News. All Rights Reserved.