ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ ചെന്നൈ ഷോറൂം പ്രവർത്തനമാരംഭിച്ചു.

ചെന്നൈ : സ്വർണാഭരണ രംഗത്ത് 155 വർഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ഗ്രൂപ്പിന്റെ നാൽപ്പത്തി അഞ്ചാമത് ഷോറൂം ചെന്നൈ അണ്ണാനഗറിൽ പ്രവർത്തനമാരംഭിച്ചു. ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂരും പ്രമുഖ തെന്നിന്ത്യൻ സിനിമാതാരം വിജയ് സേതുപതിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എം. മോഹൻ (എം.എൽ.എ – അണ്ണാനഗർ), ആർ ഗണേഷ് (എം.എൽ.എ – ഊട്ടി) ഗോകുല ഇന്ദിര (മുൻ മന്ത്രി ), എ.എസ്.പി ജാൻസി റാണി (തമിഴ്നാട് മഹിളാ കോൺഗ്രസ്സ് പ്രസിഡണ്ട്), അനിൽ.സി.പി(ഗ്രൂപ്പ് ജനറൽ മാനേജർ – മാർക്കറ്റിങ് ) എന്നിവർ സന്നിഹിതരായിരുന്നു.

ഉദ്ഘാടനചടങ്ങിൽ വെച്ച് ചെന്നൈയിലെ തിരഞ്ഞെടുക്കപ്പെട്ട നിർദ്ധന കുടുംബങ്ങളിലെ അംഗങ്ങൾക്കും അസുഖബാധിതർക്കുമുള്ള ധനസഹായം ഡോ. ബോബി ചെമ്മണ്ണൂർ വിതരണം ചെയ്തു. കൂടാതെ ഉദ്ഘാടനം കാണാനെത്തിയവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 10 പേർക്ക് സ്വർണ്ണ സമ്മാനങ്ങൾ നൽകി. BIS ഹാൾമാർക്ക്ഡ് 916 സ്വർണ്ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും ബ്രാൻഡഡ് വാച്ചുകളുടെയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനും ഷോറൂമിൽ ഒരുക്കിയിരിക്കുന്നു.ഡയമണ്ട് ആഭരണങ്ങങ്ങൾക്കു 50 ശതമാനം വരെ ഡിസ്‌കൗണ്ടും സ്വർണ്ണാഭരണങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്

© 2024 Live Kerala News. All Rights Reserved.