സി​ക്ക് വി​രു​ദ്ധ ക​ലാ​പ​ക്കേ​സ്; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ജ​യ​റ്റ്ലി

ന്യൂ​ഡ​ല്‍​ഹി: ​സി​ക്ക് വി​രു​ദ്ധ ക​ലാ​പ​ക്കേ​സി​ല്‍ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് സ​ജ്ജ​ന്‍ കു​മാ​റി​ന് ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ ന​ല്‍​കി​ക്കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി വി​ധി വൈ​കി വ​ന്ന നീ​തി​യാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​രു​ണ്‍ ജ​യ​റ്റ്ലി. ക​ലാ​പം എ​ന്ന പാ​പ​ത്തി​ന് കോ​ണ്‍​ഗ്ര​സും ഗാ​ന്ധി​കു​ടും​ബ​വും പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്നും ജ​യ​റ്റ്ലി പ​റ​ഞ്ഞു.

1984 ന​വം​ബ​ര്‍ ഒ​ന്നി​ന് ഡ​ല്‍​ഹി രാ​ജ്ന​ഗ​റി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് വി​ധി. സ​ജ്ജ​ന്‍ കു​മാ​റി​നെ വെ​റു​തെ​വി​ട്ട വി​ചാ​ര​ണ​ക്കോ​ട​തി വി​ധി റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ജ​സ്റ്റീ​സു​മാ​രാ​യ എ​സ്. മു​ര​ളീ​ധ​ര്‍, വി​നോ​ദ് ഗോ​യ​ല്‍ എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്.

സി​ഖ് വി​രു​ദ്ധ​ക​ലാ​പ​ത്തി​ലെ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള സം​ര​ക്ഷി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സും ഗാ​ന്ധി​കു​ടും​ബ​വും ചേ​ര്‍​ന്ന് ശ്ര​മി​ച്ചെ​ന്ന് ജ​യ്റ്റ്ലി പ​റ​ഞ്ഞു. കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ വ്യ​ക്തി​ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ ദി​വ​സം ത​ന്നെ വി​ധി വ​ന്ന​ത് നി​രാ​ശ​ജ​ന​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

© 2024 Live Kerala News. All Rights Reserved.