മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്; നിലപാടില്‍ ഉറച്ച് കേരളം

തിരുവനന്തപുരം > മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന ആവശ്യത്തില്‍ കേരളം ഉറച്ചു നില്‍ക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍ അറിയിച്ചു. കേരളം ഈ ആവശ്യം ഉന്നയിച്ചെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാര്‍ തീരവാസികള്‍ ഉള്‍പ്പെടെ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചവരെ പുനരധിവസിപ്പിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടെങ്കില്‍ അവരെ മാറ്റിപ്പാര്‍പ്പിക്കും. ഇടുക്കിക്കാണ് ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന കൊടുക്കേണ്ടത്. അക്കാര്യം പരിശോധിക്കാന്‍ റവന്യൂ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മുല്ലപ്പെരിയാറിലെ പൊലീസ് സ്റ്റേഷനില്‍ കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. പറമ്പിക്കുളം-ആളിയാര്‍ കരാറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പരസ്പര ധാരണയില്‍ എത്തിച്ചേരാനാകാത്തതിനാല്‍ അവലോകനം യാഥാര്‍ഥ്യമായിട്ടില്ല. കേരളത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിച്ച് തമിഴ്‌നാടുമായി ചര്‍ച്ച നടത്തി മെച്ചപ്പെട്ട ജലവിഹിതം നേടിയെടുത്ത് കരാര്‍ പുനരവലോകനം നടത്താനുള്ള സാധ്യതകളാണ് ആരായുന്നത്. കെ സുരേഷ്‌കുറുപ്പ്, എസ് രാജേന്ദ്രന്‍, ആന്റണി ജോണ്‍, എ എം ആരിഫ്, ഇഎസ് ബിജിമോള്‍, കെ ബാബു, ബിഡി ദേവസ്സി എന്നിവരെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

© 2024 Live Kerala News. All Rights Reserved.