കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് നവീകരിച്ച ഒന്നാം ടെര്‍മിനലും സൗരോര്‍ജ പദ്ധതിയും

കൊച്ചി : അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നവീകരിച്ച ഒന്നാം ടെര്‍മിനലും 40 മെഗാവാട്ടാക്കി ഉയര്‍ത്തിയ സൗരോര്‍ജ പദ്ധതിയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങുകള്‍ക്ക് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.

പുതിയ ടെര്‍മിനല്‍ വന്നതോടെ 240 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ആറു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിന്റെ വിശാലവും അത്യാധുനികവുമായ സൗകര്യമാണ് ആഭ്യന്തര യാത്രക്കാര്‍ക്ക് ലഭ്യമാകുന്നത്.

മണിക്കൂറില്‍ 4000ത്തോളം യാത്രക്കാരെ ഉള്‍ക്കാള്ളാനുള്ള മികച്ച സൗകര്യം ഇവിടെയുണ്ട്. 2600 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സിയാലിലെ കാര്‍പോര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവള സൗരോര്‍ജ കാര്‍പോര്‍ട്ടാണെന്ന സവിശേഷത കൂടിയുണ്ട്.

© 2024 Live Kerala News. All Rights Reserved.