ദുബായില്‍ എത്തുന്ന വിനോദസഞ്ചാരികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍

ദുബായ്: ദുബായില്‍ എത്തുന്ന വിനോദസഞ്ചാരികളുടെ കൂട്ടത്തില്‍ ഏറ്റവും അധികം ഇന്ത്യയില്‍ നിന്ന് എത്തുന്നവരെന്ന് റിപ്പോര്‍ട്ട്. ദുബായിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നും എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ച് വരുമ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്നത് ഇന്ത്യയില്‍ നിന്ന് തന്നെ.

കേരളത്തിലെതുള്‍പ്പടെ തനിമയുള്ള ഇന്ത്യന്‍ രുചിക്കൂട്ടുകളും ഭക്ഷണശാലകളും യാത്ര ചെയ്യാനുള്ള കുറഞ്ഞ ദൂരവും, സുരക്ഷിതത്വവുമെല്ലാം ഇതില്‍ ഘടകങ്ങളാണ്. മറ്റേതു രാജ്യത്തെക്കാളും ബന്ധുക്കളും സുഹൃത്തുക്കളും യുഎഇയിലുണ്ടെന്നതാണു മറ്റൊരു പ്രത്യേകത.

കഴിഞ്ഞവര്‍ഷം 21 ലക്ഷം ഇന്ത്യക്കാര്‍ ദുബായില്‍ എത്തിയതായാണു കണക്ക്. കൂടുതല്‍ ആഡംബര കപ്പല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ വരും വര്‍ഷങ്ങളില്‍ സന്ദര്‍ശക പ്രവാഹം കൂടുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.

ഈ വര്‍ഷം ആദ്യമൂന്നു പാദത്തില്‍ 1.16 കോടി സന്ദര്‍ശകര്‍ എത്തി. ഇതില്‍ കൂടുതലും ഇന്ത്യക്കാരാണ്. ഈ വര്‍ഷം ആദ്യപകുതി പിന്നിട്ടപ്പോള്‍ തന്നെ പത്തുലക്ഷത്തിലേറെ ഇന്ത്യക്കാര്‍ എത്തി. അവസാനപാദം ടൂറിസം സീസണ്‍ ആയതിനാല്‍ സന്ദര്‍ശകരുടെ എണ്ണം കുതിച്ചുയരുമെന്നാണു പ്രതീക്ഷിക്കുന്നതായി ദുബായ് ടൂറിസം അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.