ഭീകരതയ്‌ക്കെതിരെ യുഎന്നും എസ‌്സിഒയും യോജിക്കണം: ഇന്ത്യ

ന്യൂയോർക്ക‌് > ഭീകരപ്രവർത്തനം പൂർണ അർഥത്തിൽ ഉന്മൂലനംചെയ്യാൻ ഐക്യരാഷ‌്ട്ര സംഘടനയും ഷാങ‌്ഹായ‌് കോ ഓപ്പറേഷൻ ഒാർഗനൈസേഷനും (എസ‌്സിഒ)വിശാലതലത്തിൽ യോജിച്ചുപ്രവർത്തിക്കണമെന്ന‌് ഇന്ത്യ ആവശ്യപ്പെട്ടു. ഭീകരർക്ക‌് സുരക്ഷാകേന്ദ്രങ്ങൾ ഒരുക്കുന്നവർക്കെതിരെ ശത്മായ നടപടികൾ സ്വീകരിക്കണമെന്നും ഐക്യരാഷ‌്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധിയായ അംബാസഡർ തൻമയ ലാൽ ആവശ്യപ്പെട്ടു. 2017 ജൂണിലാണ‌് ഇന്ത്യ എസ‌്സിഒയിൽ പൂർണ അംഗത്വം നേടിയത‌്. സുരക്ഷ, സാമ്പത്തിക സഹകരണം, സഞ്ചാരം, ഊർജം, സംസ‌്കാരം തുടങ്ങിയ മേഖലകളിലും ഐക്യരാഷ‌്ട്ര സംഘടനയ‌്ക്കും എസ‌്സിഒക്കും മികച്ച സംഭാവനകൾ നൽകാൻ കഴിയും.

ഭീകരത, മയക്കുമരുന്ന‌ുകടത്ത‌് തുടങ്ങിയ മേഖലകളിലാണ‌് കൂടുതൽ യോജിച്ച‌് പ്രവർത്തിക്കേണ്ടതെന്നും യുഎന്നിന്റെയും എസ‌്സിഒയുടെയും ഉന്നതതല പരിപാടിയിൽ തൻമയ ലാൽ ആവശ്യപ്പെട്ടു. യോജിച്ചുപ്രവർത്തിച്ചാൽ ആഗോളതലത്തിൽത്തന്നെ ഭീകരവാദത്തിനെതിരെ പൂർണ അർഥത്തിലുള്ള നടപടി സ്വീകരിക്കാൻ കഴിയും. ഇരു സംഘടനയുമായും ഇക്കാര്യത്തിൽ കൂടുതൽ സഹകരിച്ച‌് പ്രവർത്തിക്കേണ്ടതിനെക്കുറിച്ച‌് ഇന്ത്യ പരിശോധിച്ചുവരികയാണെന്നും അവർ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.