യു​എ​ഇ​യി​ല്‍ ക​ന​ത്ത മ​ഴ: വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു; സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി

ദു​ബാ​യ്: യു​എ​ഇ​യി​ല്‍ ക​ന​ത്ത മ​ഴ തുടരുന്നു. ഞാ​യ​റാ​ഴ്ച വൈ​കി​ട്ടോ​ടെ ആ​രം​ഭി​ച്ച മ​ഴ​യി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ളാ​ണു റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

മൂ​ന്നു മ​ണി​ക്കൂ​റോ​ളം തു​ട​ര്‍​ച്ച​യാ​യി പെ​യ്ത മ​ഴ​യി​ല്‍ വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ര്‍​ന്നു സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ ആ​കെ വെ​ള്ള​ത്തി​ലാ​ണ്. മ​ര​ങ്ങ​ള്‍ റോ​ഡു​ക​ളി​ലേ​ക്കു ക​ട​പു​ഴ​കി വീ​ണ​തോ​ടെ ഗ​താ​ഗ​തം താ​റു​മാ​റാ​യി.ദു​ബാ​യി​ല്‍ 147 വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

© 2024 Live Kerala News. All Rights Reserved.