യതീഷ് ചന്ദ്രയുടെ മുന്നില്‍ മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കൊച്ചായി ; മന്ത്രി ജി.സുധാകരന്‍

തിരുവനന്തപുരം: ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള എസ്പി യതീഷ് ചന്ദ്രയെ പിന്തുണച്ച് മന്ത്രി ജി.സുധാകരന്‍ രംഗത്ത്. ഉത്തരവാദിത്തമില്ലാത്ത മന്ത്രിയാണ് പൊന്‍ രാധാകൃഷ്ണന്‍, യതീഷ് ചന്ദ്രയുടെ മുന്നില്‍ മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കൊച്ചായി. മന്ത്രിയോട് എസ്പി ചോദ്യം ചോദിച്ചതില്‍ എന്താണ് തെറ്റെന്നും സുധാകരന്‍ ചോദിച്ചു.

നിശാ ക്ലബ് അല്ല ശബരിമലയെന്ന് ചെന്നിത്തലയും ശ്രീധരന്‍ പിള്ളയും തിരിച്ചറിയണം. ബിജെപി മന്ത്രിമാര്‍ക്കും, നേതാക്കന്‍മാര്‍ക്കും എസി റൂമില്‍ കിടന്നിട്ട് കയറി ഇറങ്ങാനുള്ള ഇടമല്ല ശബരിമലയെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

അതേസമയം എസ് പി യതീഷ് ചന്ദ്രയ്ക്കെതിരെ ബിജെപിയുടെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. തിരുവനന്തപുരത്തും തൃശൂരും യതീഷ് ചന്ദ്രയുടെ കോലവുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ യതീഷ് ചന്ദ്രയുടെ കോലം കത്തിച്ചു. തൃശൂരില്‍ പ്രതിഷേധകര്‍ കോലവുമായി നഗരത്തില്‍ മാര്‍ച് നടത്തി.

© 2023 Live Kerala News. All Rights Reserved.