ഡോ. ബോബി ചെമ്മണൂര്‍ നിര്‍മിച്ചു നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ ദാനം നടന്നു

കട്ടപ്പന : സംസ്ഥാന ദേശീയ കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ച കായിക താരങ്ങളായ ഷാര്‍ലിന്‍ ജോസഫ്, ഷെമീന ജബ്ബാര്‍ ദമ്പതികള്‍ക്കു ഡോ.ബോബി ചെമ്മണൂരിന്റെ കൈത്താങ്ങ്. ഇവര്‍ കിടപ്പാടം ഇല്ലാതെ കഷ്ടപ്പെടുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ ഡോ. ബോബി ചെമ്മണൂര്‍ അവര്‍ക്കു സൗജന്യമായി നിര്‍മിച്ചു നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ ദാനം നടന്നു
മുളകരമേടില്‍ വെച്ച് നടന്ന ചടങ്ങില്‍ കട്ടപ്പന മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ. മനോജ്. എം തോമസ് വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ബോബിചെമ്മണൂര്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍മാരായ കെ പി സുമോദ്, ടിജി എം രാജു, ബിജു, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കെ പി ഹസ്സന്‍, വെള്ളയാംകുടി പളളി ഇമാം ഷമീര്‍ മൗലവി തുടങ്ങിയവര്‍ സംസാരിച്ചു
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ അനില്‍ സി പി സ്വാഗതവും കട്ടപ്പന ഷോറൂം മാനേജര്‍ അനൂപ് കെ.ജോണി നന്ദിയും പറഞ്ഞു .

© 2024 Live Kerala News. All Rights Reserved.