യുഡിഎഫ് ഏകോപന സമിതി യോഗം രാവിലെ കൊച്ചിയില്‍ ചേരും

കൊച്ചി: ശബരിമല വിഷയത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാടുകളും നടപടികളും ചര്‍ച്ചചെയ്യുന്നതിനായി യുഡിഎഫ് ഏകോപന സമിതി യോഗം രാവിലെ 11ന് കൊച്ചിയില്‍ ചേരും. വിശ്വാസ സംരക്ഷണത്തിനൊപ്പം ശബരിമലയിലെ സൗകര്യങ്ങളിലെ കുറവും ക്രമീകരണങ്ങളിലെ പിഴവുകളും വരും ദിവസങ്ങളില്‍ മുഖ്യവിഷയമാക്കാനാണ് ആലോചന.

കേന്ദ്ര നേതാക്കള്‍ അടക്കമുളളവരെ ശബരിമലയില്‍ എത്തിക്കുന്നതും പരിഗണനയിലുണ്ട്. ഒപ്പം കെ.ടി ജലീലിനെതിരെയുള്ള സമരപരിപാടികളും യോഗം ചര്‍ച്ച ചെയ്യും. നവകേരള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും യോഗം ചര്‍ച്ച നടത്തിയേക്കും.

© 2023 Live Kerala News. All Rights Reserved.