യുപിയിലെ ജാന്‍സി റെയില്‍വേ സ്റ്റേഷനില്‍ ചരക്കു തീവണ്ടിക്ക് തീപിടിച്ചു

ലക്നോ: ഉത്തര്‍പ്രദേശിലെ ജാന്‍സി റെയില്‍വേ സ്റ്റേഷനില്‍ ചരക്കു തീവണ്ടിയില്‍ തീപിടിത്തമുണ്ടായി. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അശോക് കുമാര്‍ മിശ്ര പറഞ്ഞു.