കേരള സര്‍ക്കാരും ഡി പി വേള്‍ഡും തമ്മില്‍ കരാറുകളിലേക്ക്; കൊച്ചിയില്‍ ലോജിസ്റ്റിക് പാര്‍ക്ക്, ജലഗതാഗത മേഖലയിലും പദ്ധതി

ദുബായ്: ലോകത്തെ പ്രമുഖ പോര്‍ട്ട് മാനേജ്‌മെന്റ് കമ്ബനികളിലൊന്നായ ഡി പി വേള്‍ഡ് അധികൃതരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായില്‍ കൂടിക്കാഴ്‌ച നടത്തി. കൊച്ചി കേന്ദ്രീകരിച്ചുകൊണ്ട് ഒരു ലോജിസ്റ്റിക്സ് പാര്‍ക് വികസിപ്പിച്ചെടുക്കാന്‍ ഡി പി വേള്‍ഡ് താത്പര്യമറിയിച്ചു. കേരളത്തിന്റെ അനന്ത വ്യാവസായിക വ്യാപാര സാധ്യതയായി മാറാനിടയുള്ള ഉള്‍നാടന്‍ ജലഗതാഗത മേഖലയിലും വികസന പരിപാടികള്‍ നടത്താന്‍ ഡി പി വേള്‍ഡ് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ദുബൈയില്‍ ഡി പി വേള്‍ഡിന്റെ ഹെഡ് ഓഫീസില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഡി പി വേള്‍ഡിന്റെ ഉന്നത മാനേജ്‌മെന്റ് ആധികാരികമായ രീതിയില്‍ സ്വീകരിക്കുകയും പുതിയ കരാറുകള്‍ക്ക് രൂപം നല്‍കുമെന്ന് വാക്കുകൊടുക്കുകയും ചെയ്തു.

കേരളത്തിന്റെ അനന്ത വ്യാവസായിക വ്യാപാര സാധ്യതയായി മാറാനിടയുള്ള ഉള്‍നാടന്‍ ജലഗതാഗത മേഖലയിലും വികസന പരിപാടികള്‍ നടത്താന്‍ ഡി പി വേള്‍ഡ് താത്പര്യം പ്രകടിപ്പിച്ചു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജലപാതയില്‍ ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ സര്‍വസാധ്യതകളും വികസിപ്പിച്ചെടുക്കാനാണ് തീരുമാനം.