>റിയാദ്: മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ. ഇസ്തംബൂളിലെ സൗദി കോൺസുലേറ്റിൽ ഉണ്ടായ സംഘർഷത്തെ തുടർന്നായിരുന്നു മരണമെന്ന് സംഘർഷത്തിനിടെ ഖഷോഗി കൊല്ലപ്പെട്ടുെവന്ന് സൗദിവെള്ളിയാഴ്ച രാത്രി വൈകി സൗദി പ്രസ് ഏജൻസി പുറത്തുവിട്ട പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രസ്താവനയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം, ജനറൽ ഇൻറലിജൻസ് തലപ്പത്ത് നിന്ന് കേണൽ അഹമദ് അൽഅസീരിയെയും റോയൽ കോർട്ട് ഉപദേശക സ്ഥാനത്ത് നിന്ന് സൗദ് അൽഖഹ്താനിയെയും പുറത്താക്കി രാജകീയ ഉത്തരവും വന്നിട്ടുണ്ട്. ജനറൽ ഇൻറലിജൻസ് ഏജൻസി പുനഃസംഘടിപ്പിക്കാൻ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ നേതൃത്വത്തിൽ മന്ത്രിതല സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. ഒക്ടോബർ രണ്ടാംതിയതിയാണ് മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗിയെ കാണാതായത്. ഖശോഗിയുടെ മരണം സൗദി അറേബ്യ സ്ഥിരീകരിച്ചിരിക്കുന്നു.