അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ അപ്രതീക്ഷിതമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അധികൃതർ. കാലാവസ്ഥാ മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. കാലാവസ്ഥാ മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വാഹനം ഓടിക്കുന്നവര്‍ അതത് സമയങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അല്‍ഐന്‍, ഹത്ത, മസാഫി, ഫുജൈറ, റാസല്‍ഖൈമയിലെ പര്‍വ്വത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിക്കുക. അബുദാബിയിലും അല്‍ സിലയിലും ഷാര്‍ജയിലെ അല്‍ഹിലോ പ്രദേശങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. പെട്ടെന്ന് വെള്ളം കയറുന്ന താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരും അത്തരം പ്രദേശങ്ങളിലൂടെ വാഹനം ഓടിക്കുന്നവരും കൂടുതല്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.