ആശുപത്രിയിൽ മോശം പെരുമാറ്റം:കനയ്യകുമാറിനെതിരെ കേസ്

പാറ്റ്‌ന: ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യകുമാറിനും സഹപ്രവർത്തകർക്കും എതിരെ ആശുപത്രി ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിന് കേസ് എടുത്തു. പാറ്റ്ന എയിംസ് ആശുപത്രിയിലാണ് സംഭവം, ഡോക്ടറോടും നഴ്‌സിനോടും സുരക്ഷാജീവനക്കാരോടും ഇവർ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.സംസ്ഥാന ആരോഗ്യവകുപ്പിന്റെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് പറഞ്ഞു
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ സന്ദർശിക്കാൻ എത്തിയതിനിടെയാണ് കനയ്യകുമാർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തിയെന്നും ആശുപത്രി ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു.എന്നാൽ എ.ഐ.എസ്.എഫ് ആരോപണങ്ങൾ നിഷേധിച്ചു.

© 2025 Live Kerala News. All Rights Reserved.