ഷാങ്ഹായ്: ഷാങ്ഹായ് മാസ്റ്റേഴ്സ് കിരീടം നൊവാക് ജോക്കോവിച്ചിന്. ക്രൊയേഷ്യയുടെ ബോര്‍ന കോറിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് ജോക്കോവിച്ചിന്റെ നേട്ടം. സ്കോര്‍: 6-3, 6-4.
റോജര്‍ ഫെഡററെ സെമി ഫൈനലില്‍ പരാജയപ്പെടുത്തിയാണ് കോറിച്ച് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. അദ്ദേഹത്തിന്റെ ആദ്യ എടിപി മാസ്റ്റേഴ്സ് ഫൈനലായിരുന്നു.