പരാതികൾ റിപ്പോർട്ട് ചെയ്യാൻ പുതിയ ഇമെയിൽ അഡ്രസ്സുമായി ഡൽഹി വനിതാ കമ്മീഷൻ

ഡൽഹി: സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ റിപ്പോർട് ചെയ്യാനായി ഡൽഹി വനിതാ കമ്മിഷൻ പുതിയ ഇമെയിൽ അഡ്രസ് രൂപപ്പെടുത്തി. metoodcw@gmail.com എന്നാണ് പുതിയ മെയിൽ അഡ്രസ്.ഇന്ന് ഇറക്കിയ വാർത്താകുറിപ്പിലാണ് വനിതാ കമ്മിഷൻ ഈ വിവരങ്ങൾ പുറത്തുവിട്ടത്.

ആക്രമണങ്ങൾ നേരിടുന്ന ആളുകൾ ഇതിലൂടെ വിവരങ്ങൾ കമ്മിഷന് കൈമാറണം എന്നും വനിതാ കമ്മിഷൻ അറിയിച്ചു. അപകട സാഹചര്യങ്ങളിൽ ബന്ധപ്പെടാനായി 181 എന്ന നമ്പറും നൽകിയിട്ടുണ്ട്. മീ ടൂ എന്ന ഹാഷ്ടാഗ് ലോകത്താകമാനം വലിയ ചലനമാണ് സൃഷ്‌ടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു നീക്കം. മീ ടൂ എന്ന ക്യാമ്പയിനിലൂടെ കാര്യങ്ങൾ തുറന്നു പറയുക മാത്രമല്ല, അതിനെ നിയപരമായും നേരിടണം എന്ന് വനിതാ കമ്മീഷൻ. ഇത്തരത്തിൽ നിയപരമായി നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്നും അതിലൂടെ കുറ്റവാളികൾക്ക് തക്കതായ ശിക്ഷ നൽകി അതൊരു മാതൃക ആക്കാനും സാധിക്കും എന്നാണ് വനിതാ കമ്മീഷന്റെ നിലപാട്.

ബോളിവുഡ് താരം തനുശ്രീ ദത്തയുടെ തുറന്നു പറച്ചിലോടെയാണ് ഇന്ത്യയിൽ മീ ടൂവിന് ചൂട് കൂടുന്നത്.

© 2023 Live Kerala News. All Rights Reserved.