തദ്ദേശ ഉപതെരഞ്ഞെടുപ്പ്: സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എ‍ല്‍ഡിഎഫിന് മുന്നേറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് വ്യാഴാഴ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്നേറ്റം. 20-ല്‍ 13 സീറ്റുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ ആറിടത്ത് യുഡിഎഫ് വിജയിച്ചു. ഒരു സീറ്റ് ബിജെപിക്കും ലഭിച്ചു.

തിരുവനന്തപുരം നന്ദിയോട് പഞ്ചായത്തിലെ മീന്‍മുട്ടില്‍ എല്‍ഡിഎഫിന്‍റെ ആര്‍. പുഷ്പനാണ് വിജയിച്ചത്. അതേസമയം, നാവായിക്കുളത്ത് യുഡ‍ിഎഫിന്‍റെ സിറ്റംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി കരുത്ത് കാട്ടി. 24 വോട്ടിനാണ് ബിജെപിയുടെ വിജയം.

കൊല്ലം ശാസ്താംകോട്ടയില്‍ ഭരണിക്കാവ് ടൗണ്‍ വാര്‍ഡില്‍ എല്‍ഡിഎഫിന്‍റെ ബിന്ദു കൃഷ്ണന്‍ 199 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഉമ്മനൂര്‍ കമ്പംകോട് 11-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കാണ് വിജയം. എന്നാല്‍, ശൂരനാട് തൃക്കുന്നപ്പുഴ വടക്ക് നാലാം വാര്‍ഡ് കോണ്‍ഗ്രസില്‍ നിന്ന് ശശീന്ദ്രന്‍ പിള്ളയിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തു.

ഇടുക്കി വണ്ടിപ്പെരിയാറിലെ ഇഞ്ചിക്കാട് വാര്‍ഡില്‍ എല്‍ഡിഎഫിലെ പി.സി.സുഗന്ധി ജയിച്ചു. നെടുങ്കണ്ടത്തെ നെടുങ്കണ്ടം കിഴക്ക് വാര്‍ഡില്‍ യുഡിഎഫിലെ ബിന്ദു നെടുംപാറയ്ക്കല്‍ ജയിച്ചു.എല്‍എഡിഎഫില്‍ നിന്ന് വാര്‍ഡ് യുഡിഎഫ് തിരിച്ച് പിടിക്കുകയായിരുന്നു.

എറണാകുളം പോത്താനിക്കാട് തൃക്കേപ്പടി വാര്‍ഡില്‍ എല്‍ഡിഎഫിന്‍റെ ഗീത ശശികുമാര്‍ 28 വോട്ടിന് ജയിച്ചു. മഴുവന്നൂരിലെ ചീനിക്കുഴി വാര്‍ഡ് കോണ്‍ഗ്രസ് നിലനിര്‍ത്തി.

കോഴിക്കോട് ആയഞ്ചേരിയില്‍ പൊയില്‍പ്പാറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുനിത മലയിലിന്‍റെ വിജയം 226 വോട്ടിനാണ്. കണ്ണൂര്‍ മാങ്ങാട്ടിടത്തെ കെെതേരി 12-ാം മെെലും എല്‍ഡിഎഫിനൊപ്പം നിന്നു. എടക്കാട് ബ്ലോക്കിലെ കൊളച്ചേരി ഡിവിഷന്‍ യുഡിഎഫില്‍ നിന്ന് ഇടത് മുന്നണി പിടിച്ചെടുത്തു.

മലപ്പുറം താനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തൂവ്വക്കാട് ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി.സി.അഷ്‌റഫ് ജയിച്ചു.

തൃശൂരില്‍ കയ്പമംഗലത്തെ തായ്നഗര്‍ വാര്‍ഡ് എല്‍ഡിഎഫിന് നഷ്ടമായി. ഇവിടെ യുഡിഎഫിനായി മത്സരിച്ച ജാന്‍സി 65 വോട്ടിന് വിജയിച്ചു.

വയനാട് സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ മന്ദംകൊല്ലി ഡിവിഷനില്‍ എല്‍ഡിഎഫ് ജയിച്ചു.

കണ്ണൂര്‍ മാങ്ങാട്ടിടത്തെ കൈതേരി 12-ാം മൈല്‍ വാര്‍ഡില്‍ സിപിഎമ്മിലെ കാഞ്ഞന്‍ ബാലന്‍ ജയിച്ചു. കണ്ണപുരത്തെ കയറ്റീല്‍ വാര്‍ഡില്‍ സിപിഎമ്മിന്റെ പി.വി.ദാമോദരന്‍ ജയിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ കൊളച്ചേരി ഡിവിഷനില്‍ യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. സിപിഎമ്മിലെ കെ.അനില്‍ കുമാര്‍ 35 വോട്ടിനാണ് വിജയിച്ചത്. തലശ്ശേരി നഗരസഭയിലെ ആറാം വാര്‍ഡ് സിപിഎം സ്ഥാനാര്‍ഥി കെ.എന്‍.അനീഷ് 475 വോട്ടിന് ജയിച്ചു

© 2024 Live Kerala News. All Rights Reserved.