തിത്‌ലി ചുഴലിക്കൊടുക്കാറ്റ് ഒഡീഷയിലെത്തി; 107 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്; കനത്ത മഴ

തിത്‌ലി ചുഴലിക്കൊടുക്കാറ്റ് ഒഡീഷയിലെ ഗോപാല്‍പൂരില്‍ കടന്നു. ഏതാണ്ട് മൂന്നുലക്ഷം പേരെ തീരത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ഒഡീഷയുടെ തെക്ക്-കിഴക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.

ഗോപാല്‍പൂരില്‍ 107 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശി. മണിക്കൂറില്‍ 165 കിലോമീറ്ററാണ് കാറ്റിന്റെ പരമാവധി വേഗത. ഒഡീഷയിലെ ഗോപാൽപൂരിനും ആന്ധ്രാ പ്രദേശിലെ കലിംഗപട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് വീശുക.

© 2024 Live Kerala News. All Rights Reserved.