ബഹ്‌റൈനില്‍ കെട്ടിടം തകര്‍ന്ന് നാല് മരണം; 40 പേര്‍ക്ക് പരിക്ക്

ബഹ്‌റൈനില്‍ കെട്ടിടം തകര്‍ന്ന് നാല് പേര്‍ മരിച്ചു. 40 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.

ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. മനാമയിലെ സുലൈമാനിയ്യ സ്ട്രീറ്റില്‍ രണ്ട് നിലകളുള്ള താമസ കെട്ടിടമാണ് തകര്‍ന്നത്.

അടുക്കളയില്‍ ഗ്യാസ് സിലിന്‍ഡര്‍ പെട്ടിത്തെറിച്ചാണ് കെട്ടിടം തകര്‍ന്നതെന്നാണ് പ്രാഥമിക വിവരമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരണപ്പെട്ടവരും പരുക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

© 2024 Live Kerala News. All Rights Reserved.