യൂത്ത് ഒളിംപിക്‌സ്: ഇന്ത്യക്കായി മൂന്നാം സ്വര്‍ണം നേടി സൗരഭ് ചൗധരി

ബ്യൂണസ് ഐറിസ്: യൂത്ത് ഒളിമ്ബിക്‌സില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. ഷൂട്ടിംഗില്‍ സൗരഭ് ചൗധരിയാണ് സ്വര്‍ണം നേടിയത്. പത്ത് മീറ്റര്‍ എയര്‍പിസ്റ്റല്‍ വിഭാഗത്തിലാണ് സൗരഭ് നേട്ടം കൊയ്തത്.

നേരത്തെ, ഏഷ്യന്‍ ഗെയിംസിലും ഐഎസ്‌എസ്‌എഫ് ലോക ചാമ്ബ്യന്‍ഷിപ്പിലും പതിനാറുകാരനായ സൗരഭ് സ്വര്‍ണം നേടിയിരുന്നു.

യൂത്ത് ഒളിംപിക്‌സ് ഷൂട്ടിംഗ് വിഭാഗത്തില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്. ഇന്നലെ മനു ഭക്കറാണ് സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ചത്. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് പതിനാറുകാരിയായ മനു ഭക്കറും സുവര്‍ണ നേട്ടം സ്വന്തമാക്കിയത്.

© 2024 Live Kerala News. All Rights Reserved.