ചെമ്മണൂര്‍ ക്രെഡിറ്റ്‌സ്‌ & ഇന്‍വെസ്റ്റ്‌മെന്റ്‌സ്‌ ലിമിറ്റഡ്‌ ന്റെ ലക്കി ഡ്രോ നറുക്കെടുപ്പിലെ ആള്‍ട്ടോ കാര്‍ എടപ്പാള്‍ സ്വദേശി റുബൈദിന്‌

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഗോള്‍ഡ് ലോണ്‍ സ്ഥാപനമായ ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് & ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ് കേരളത്തിലെ 120 ശാഖകളിലെ ഉപഭോക്താക്കള്‍ക്കായ് നടത്തിയ ”ലക്കി ഡ്രോ” നറുക്കെടുപ്പില്‍ ബമ്പര്‍ സമ്മാനമായ മാരുതി ആള്‍ട്ടോ കാര്‍ ചെമ്മണൂര്‍ ഗോള്‍ഡ് ലോണ്‍ എടപ്പാള്‍ ശാഖയിലെ ഉപഭോക്താവ് റുബൈദിന് ലഭിച്ചു. എടപ്പാള്‍ ശാഖയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കമ്പനി ഡയറക്ടര്‍ ജിസ്സോ ബേബിയില്‍ നിന്ന് കാറിന്റെ താക്കോല്‍ ഭാര്യ സുമയ്യ റുബൈദ് ഏറ്റുവാങ്ങുന്നു. കമ്പനി CEO T.K. തോമസ്, ജനറല്‍ മാനേജര്‍ S.V. മണികണ്ഠന്‍ എന്നിവരും മറ്റു ജീവനക്കാരും സന്നിഹിതരായിരുന്നു.

© 2023 Live Kerala News. All Rights Reserved.