യൂത്ത്‌ലീഗ് യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം യാസില്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു, ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥി

യൂത്ത്‌ലീഗ് യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം കോഴിക്കോട് വെച്ച് യാസില്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥിയായിരുന്നു. ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്ത കളിക്കാരെ അദ്ദേഹം പരിചയപ്പെട്ടു. എം.എല്‍.എ. മാരായ കെ.എം. ഷാജി, എന്‍. ഷംസുദ്ദീന്‍, ഡോ. എം.കെ. മുനീര്‍, യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ വിവിധ ടീമുകളിലായി ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ഐ. എം. വിജയന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

യാസില്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍
മുഖ്യാതിഥി ഡോ. ബോബി ചെമ്മണൂര്‍ കളിക്കാരുമായി പരിചയപ്പെടുന്നു.

© 2023 Live Kerala News. All Rights Reserved.