പീ​ഡ​ന ആരോപണം: റൊ​ണാ​ള്‍​ഡോ​യ്ക്കെ​തി​രാ​യി അ​ന്വേ​ഷ​ണം പു​ന​രാ​രം​ഭി​ച്ചു

നെ​വാ​ഡ: പോ​ര്‍​ച്ചു​ഗ​ല്‍ ഫു​ട്ബോ​ള്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന അ​മേ​രി​ക്ക​ന്‍ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​ന​രാ​രം​ഭി​ച്ചു. 2009 ജൂണ്‍ 13-ന് ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച്‌ റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്‌തെന്ന അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗയുടെ പരാതിയിലാണ് പുനരന്വേഷണം ആരംഭിച്ചിരിക്കുന്നത്.

നിശാക്ലബ് ജീവനക്കാരിയായ കാതറിന്‍ മയോര്‍ഗ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച്‌ സെപ്റ്റംബറില്‍ തന്നെ കേസില്‍ അനൗദ്യോഗിക അന്വേഷണം ആരംഭിച്ചതായും അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതലൊന്നും പറയാന്‍ ക‍ഴിയില്ലെന്നും ലാസ് വെഗാസ് പെലീസ് പറയുന്നു.

റൊണാള്‍ഡോ കാതറിനെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ വീണ്ടും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച അറ്റോര്‍ണി ലെസ്ലി മാര്‍ക്ക് സ്‌റ്റൊവാള്‍, ക്ലാര്‍ക്ക് കണ്‍ട്രി ജില്ലാ കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് വീണ്ടും കേസ് അന്വേഷണം ആരംഭിച്ചതെന്ന് സ്പോട്സ് സൈറ്റായ ഇ എസ് പി എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2009 ല്‍ ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. എ​ന്നാ​ല്‍ 2010 ല്‍ ​റൊ​ണാ​ള്‍​ഡോ​യും യു​വ​തി​യും ത​മ്മി​ല്‍ കോ​ട​തി​ക്കു​പു​റ​ത്ത് ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്തി. 375,000 ഡോ​ള​റി​നാ​ണ് കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​ക്കി​യ​ത്.
എന്നാല്‍ റൊണാള്‍ഡോ യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും യുവതിയുടെ സമ്മതത്തോടുകൂടി തന്നെയാണ് എല്ലാം നടന്നതെന്നുമായിരുന്നു റൊണാള്‍ഡോയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയത്. റൊണാള്‍ഡോയ്ക്ക് പിന്തുണയുമായി കാമുകി ജോര്‍ജിന റോഡ്രിഗസും രംഗത്തെത്തിയിരുന്നു.

അതേസമയം, റൊ​ണാ​ള്‍​ഡോ ആ​രോ​പ​ണം നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. ത​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ച്ച്‌ പ്ര​ശ​സ്തി നേ​ടാ​ന്‍ അ​വ​ര്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു റൊ​ണാ​ള്‍​ഡോ​യു​ടെ പ്ര​തി​ക​ര​ണം.

© 2024 Live Kerala News. All Rights Reserved.