ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ ഭൂ​​​​കമ്പ​​​​ത്തിലും സു​​​​നാ​​​​മി​​​​യിലും മരണം 832

ജക്കാര്‍ത്ത: ഇ​​​​ന്തോ​​​​നേ​​​​ഷ്യ​​​​യി​​​​ലെ സു​​​​ല​​​​വേ​​​​സി ദ്വീ​​​​പി​​​​ല്‍ വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ ഭൂ​​​​കമ്പ​​​​ത്തിലും സു​​​​നാ​​​​മി​​​​യിലും മരിച്ചവരുടെ എണ്ണം വര്‍ധിച്ചു വരുന്നു . ഇന്തോനേഷ്യന്‍ ദേശീയ ദുരന്ത നിവാരണ സേന പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം 832 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

7.5 തീ​​​​വ്ര​​​​ത രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഭൂ​​​​ക​​​​മ്പ​​​​ത്തി​​​​ലും തു​​​​ട​​​​ര്‍​​​​ച​​​​ല​​​​ന​​​​ങ്ങ​​​​ളി​​​​ലും ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു ഭ​​​​വ​​​​ന​​​​ങ്ങ​​​​ളും ആ​​​​ശു​​​​പ​​​​ത്രി​​​​ക​​​​ള്‍ അ​​​​ട​​​​ക്ക​​​​മു​​​​ള്ള കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളും ത​​​​ക​​​​ര്‍​​​​ന്നു.ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കു താഴെ ഇപ്പോഴും ഒട്ടേറെ പേരുണ്ടെന്നാണു കരുതുന്നത്. പല കെട്ടിടങ്ങൾക്കിടയിൽ നിന്നും സഹായം അഭ്യർഥിച്ചുള്ള നേർത്ത നിലവിളികൾ കേട്ടതായും രക്ഷാപ്രവർത്തകർ പറയുന്നു. ഈ സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. രക്ഷാപ്രവർത്തനവും ശക്തമാക്കിയിട്ടുണ്ട്. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെയാണ് 20 അടി വരെ ഉയരത്തിൽ കൂറ്റൻ തിരകളുയർത്തി സുലവേസിയിൽ സൂനാമിയുണ്ടായത്.

3.5 ലക്ഷമാണു പാലുവിലെ ജനസംഖ്യ. 16,700 പേരെ ഒഴിപ്പിച്ചിരുന്നു. ഒട്ടേറെ വീടുകളും കാറുകളും ഒഴുകിപ്പോയി. ഹോട്ടലുകൾ, ഷോപ്പിങ് മാൾ തുടങ്ങിയവ തകർന്നു. റോഡുകളും നഗരത്തിലെ പ്രധാന പാലവും തകർന്നതോടെ ഗതാഗതവും നിലച്ചു. വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ മുടങ്ങിക്കിടക്കുന്നതു രക്ഷാപ്രവർത്തനത്തെ ഏറെ ബാധിച്ചിട്ടുണ്ട്. ഭക്ഷണവും മരുന്നുമടക്കം എത്തിക്കാൻ കഴിയുന്നില്ല. വെള്ളിയാഴ്ച അടച്ച വിമാനത്താവളത്തിൽ, അവശ്യസാധനങ്ങളെത്തിക്കുന്ന വിമാനങ്ങൾക്കു മാത്രം ഇറങ്ങാൻ അനുമതി നൽകി.