മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒക്ടോബര്‍ ആദ്യവാരം ഇന്ത്യയിലെത്തും. ദ്വിദിന സന്ദര്‍ശനത്തിനു എത്തുന്ന പുടിന് ഒക്ടോബര്‍ നാലും അഞ്ചും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തും.
പത്തൊമ്ബാമത് വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്കായാണ് പുടിന് എത്തുന്നത്. ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും ഒദ്യോഗിക ചര്‍ച്ചകള്‍ നടത്തും. ചര്‍ച്ചയില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള തന്ത്രപരമായ സഹകരണം സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്യും.
നിലവിലെ ആഭ്യന്തര അന്താരാഷ്ട്ര സാഹചര്യങ്ങളും ചര്‍ച്ചയുടെ ഭാഗമാകുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും നിര്‍ണായക ഉഭയകക്ഷി കരാറുകളിലും ഒപ്പുവയ്ക്കും