സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, വയനാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശവുമായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നാം തീയതിവരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്തമഴയുണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോരമേഖലകളില്‍ പ്രത്യേക ജാഗ്രതപുലര്‍ത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.