ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കിസംസ്ഥാനത്ത് ഇന്ധനവില ഇന്നും വര്‍ധിച്ചു. പെട്രോളിനു 22 പൈസയും ഡീസലിനു 19 പൈസയുമാണ് ഇന്ന് കൂടിയത്. ഇന്നലെയും ഇന്ധന വിലയിൽ വർധനവുണ്ടായിരുന്നു. പെട്രോളിന് സംസ്ഥാനത്ത് 85 രൂപയും കടന്ന് കുതിക്കുകയാണ്. ഡീസലിന് 78 രൂപയ്ക്കു മുകളിലാണ് വില.
കൊച്ചിയില്‍ പെട്രോള്‍ വില 85.45 രൂപയായും ഡീസല്‍ വില 78.59 രൂപയായും ഉയര്‍ന്നു. തിരുവനന്തപുരത്തു പെട്രോള്‍ വില 86.64 രൂപയായപ്പോള്‍ ഡീസല്‍ വില 79.71 രൂപയായി. കോഴിക്കോട്ടാകട്ടെ പെട്രോള്‍ വില 85.46 രൂപയും ഡീസല്‍ വില 78.71 രൂപയുമാണ്.
മുംബൈയില്‍ പെട്രോളിന് 90.57 രൂപയും ഡീസലിന് 79.01 രൂപയുമാണ്. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83.22 രൂപയും ഡീസലിന് 74.42 രൂപയുമാണ് വില. പെട്രോളിന് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് മുംബൈയിലേത്.