ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നു. ശ്രീനഗറിന്റെ പ്രാന്ത പ്രദേശമായ നൂർബഗ്, അനന്ത്നാഗ് ജില്ലയിലെ ദൂരു ഷഹബാദ്, ബുദ്ഗാമിലെ ചദൂര പട്ടണം എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടൽ തുടരുന്നത്.
ഇന്ന് പുലർച്ചെ നൂർബഗിൽ തുടങ്ങിയ ഏറ്റുമുട്ടലിൽ രണ്ടു തീവ്രവാദികളെ പിടികൂടിയിട്ടുണ്ടെന്നാണ് കരുതുന്നത്. ഏറ്റുമുട്ടൽ തുടരുന്ന സാഹചര്യത്തിൽ നൂർബഗിലും ദൂരു ഷഹബാദിലും ഇൻറർനെറ്റ് ബന്ധം വിഛേദിച്ചിട്ടുണ്ട്.