റിയാദ്: സൗദിയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പരിഷ്‌കരണങ്ങളെ പ്രകീര്‍ത്തിച്ചു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പുതിയ സഊദിക്കായാണ് ശ്രമം നടത്തുന്നതെന്നും ഇത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
മേഖലയുടെ സുരക്ഷിതത്വത്തിനായി പുതിയ സഖ്യത്തിനുള്ള നീക്കം ശക്തമാക്കിയതായും അദ്ദേഹം വെളിപ്പെടുത്തി. ഐക്യ രാഷ്ട്ര സഭയുടെ വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെയാണ് ട്രംപ് സഊദിയെ പ്രകീര്‍ത്തിച്ചത്.