തിരുവനനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബര്‍ 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതല്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാവകുപ്പ് യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചു.
കേന്ദ്രജലകമ്മിഷനും കേരളത്തിലെ നദികളില്‍വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ജില്ലാഭരണൂടങ്ങളോട് ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണം. രാത്രിസമയത്ത് മലയോര റോഡുകളിലേക്കുള്ള ഗതാഗതം നിയന്ത്രിക്കണം. പുഴകള്‍ക്കും ചാലുകള്‍ക്കും സമീപം വാഹനങ്ങള്‍ നിറുത്തിയിടരുത്. കടലിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങരുതെന്നും ജാഗ്രതാ നിര്‍ദ്ദേശം പറയുന്നു.