ലൈംഗികാരോപണങ്ങള്‍ ജനങ്ങളെ സഭയില്‍നിന്ന് അകറ്റുന്നതായി മാര്‍പ്പാപ്പ. സഭ കാലത്തിനൊത്ത് മാറണം. ഭാവിതലമുറയെ സഭയ്ക്കും വിശ്വാസത്തിനും ഒപ്പം ചേര്‍ത്തുനിര്‍ത്തണമെന്നും എസ്റ്റോണിയയില്‍ വിശ്വാസികളോട് സംസാരിക്കവെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.
ലൈംഗിക, സാമ്പത്തിക അപവാദങ്ങളെ അപലപിക്കാത്തതില്‍ യുവാക്കള്‍ അസ്വസ്ഥരാണ്. പരാതികളോട് സുതാര്യമായും സത്യസന്ധമായും പ്രതികരിക്കണം. സഭയില്‍ പരിവര്‍ത്തനം ആവശ്യമെന്നും മാര്‍പാപ്പ പറഞ്ഞു.
ജലന്ധറിലെ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ തന്നെ പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ ആരോപണത്തില്‍ ബിഷപ്പ് ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ ഏറെ ശ്രദ്ധേയമാവുകയാണ് മാര്‍പ്പാപ്പയുടെ വാക്കുകള്‍. കേരളത്തിലെ കത്തോലിക്കാ പുരോഹിതരുടെ സഭ കെസിബിസി ഈ അവസരത്തിലും കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപ്പറഞ്ഞു എന്നതും ഏറെ ശ്രദ്ദേയമാണ്.