ഗ്രേറ്റ് മാർഷ്യൽ അക്കാദമി ഡോ. ബോബി ചെമ്മണ്ണൂർ ഉദ്‌ഘാടനം ചെയ്തു

തൃശൂർ: കുങ്ങ്ഫു, കരാട്ടെ, കളരി തുടങ്ങിയ വിവിധ ആയോധന കലകൾ പരിശീലിക്കുന്നതിനായി ആധുനിക സൗകര്യങ്ങളുമായി ഗ്രേറ്റ് മാർഷ്യൽ അക്കാദമിപ്രവർത്തനമാരംഭിച്ചു. ഡോ. ബോബി ചെമ്മണ്ണൂർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ചടങ്ങിൽ സിഫു എ.സി. തോമസ് അധ്യക്ഷനായി.ജെയിംസ് വളപ്പില മുഖ്യാഥിതിയായിരുന്നു. സി.എ. വിൽ‌സൺ, മർസൂരിയ കുങ്ങ്ഫു ഇന്റർനാഷണൽ പ്രസിഡണ്ട് സി.എസ്. സത്യ , രാജഗുരു എന്നിവർ ആശംസയർപ്പിച്ചു. കെ.ആർ ഗിരീഷ് സ്വാഗതവും റാഫേൽ കെ ചിതലൻ നന്ദിയും പറഞ്ഞു.