മലപ്പുറത്ത് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു; ആളുകളെ ഒഴിപ്പിച്ചു; ജാഗ്രതാ നിർദേശം

മലപ്പുറം പാണമ്പ്ര ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇതേതുടർന്ന്, കോഴിക്കോട്-തൃശൂര്‍ പാതയില്‍ വാഹന ഗതാഗതം തിരിച്ചുവിട്ടു. ഐഒസിയുടെ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്.

അരക്കിലോമീറ്റര്‍ ചുറ്റളവില്‍ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് പ്രദേശത്തെ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. എല്‍പിജി അടുപ്പുകള്‍ ഉള്‍പ്പെടെ കത്തിക്കരുതെന്ന് നിര്‍ദേശമുണ്ട്. ചോര്‍ച്ചയടയ്ക്കാന്‍ മണിക്കൂറുകള്‍ എടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.