ഇസ്ലാമാബാദ്: അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ്, മകള്‍ മറിയം, മരുമകന് സഫ്ദര്‍ എന്നിവരുടെ തടവുശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കി. മൂന്ന് പേരെയും അഞ്ചുലക്ഷം പാക് രൂപയുടെ ജാമ്യത്തുക അടച്ചാല്‍ ജയില്‍ മോചിതരാക്കും.
അഴിമതിക്കേസില്‍ ഷരീഫിന് 10 വര്‍ഷവും മകള്‍ക്ക് ഏഴു വര്‍ഷവുമാണ് ശിക്ഷ വിധിച്ചിരുന്നത്.
നവാസിനെതിരായ അന്വേഷണത്തില്‍ അഴിമതി തെളിയിക്കാന്‍ പാക്കിസ്ഥാന് അഴിമതി വിരുദ്ധ സെല്ലിന് കഴിഞ്ഞില്ല. ഇതോടെ മൂവരെയും ജാമ്യം നല്കി വിട്ടയയ്ക്കാന് കോടതി ഉത്തരവിട്ടു.
കേസില്‍ വിചാരണക്കോടതി വിധി ഹൈക്കോടതി സ്റ്റേചെയ്തിട്ടുണ്ട്.