തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന് നിയമിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം. എം.എം. ഹസനു പകരക്കാരനായി മുല്ലപ്പള്ളി ചുമതലയേല്‍ക്കും.
എം.ഐ ഷാനവാസ്, കെ. സുധാകരന്, കൊടുക്കുന്നില്‍ സുരേഷ് എന്നിവരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തിട്ടുണ്ട്. കെ. മുരളീധരനാണ് പ്രചാരണ സമിതി അധ്യക്ഷന്‍. യുഡിഎഫ് കണ്‍വീനറായി ബെന്നിബഹനാനെയും ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്തു.
വി.എം. സുധീരന് അധ്യക്ഷസ്ഥാനം ഒഴിഞ്ഞതു മുതല്‍ പുതിയ കെപിസിസി അധ്യക്ഷനായുള്ള അന്വേഷണം നടന്നുവരികയായിരുന്നു. ഒരുവര്‍ഷത്തിലേറെയായി എം.എം. ഹസന് അധ്യക്ഷപദവി വഹിച്ചുവരികയാണ്.