ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും വെള്ളിയും നേടിയ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ് അര്‍ജുന അവാര്‍ഡ്. ഡല്‍ഹിയില്‍ ചേര്‍ന്ന അവാര്‍ഡ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍
സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടി ജിന്‍സണ്‍ ഇന്ത്യയുടെ അഭിമാനമായിരുന്നു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്‍സണ്‍.
അര്‍ജുന പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും കായികമേഖലയിലെ വരുംതലമുറക്ക് തന്റെ നേട്ടം പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്നും ജിന്‍സണ്‍ പ്രപ്രതികരിച്ചു. ഇത്തവണ അവാര്‍ഡിനായി പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അടുത്ത വര്‍ഷമോ മറ്റോ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അടുത്ത ലക്ഷ്യം ഒളിമ്പിക് സ്വര്‍ണമാണ്. 2020ലെ ടോക്യോ ഒളിമ്പിക്സിനുള്ള തയ്യാറെടുപ്പിലാണെന്നും ജിന്‍സണ്‍ വ്യക്തമാക്കി.