ക്യാപ്റ്റന്‍ രാജു അന്തരിച്ചു

കൊച്ചി: നടന്‍ ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് നടക്കും.

ഏറെ നാളായി ചികിത്സയിലായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ക്യാപ്റ്റന്‍ രാജു ആസ്പത്രിയില്‍ നിന്ന് വീട്ടിലേക്ക് മാറിയിരുന്നു. സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ടിരുന്ന ക്യാപ്റ്റന്‍ രാജു പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചുവന്നിരുന്നില്ല. പത്തനംതിട്ടയിലെ ഓമല്ലൂരില്‍ 1950-ലാണ് അദ്ദേഹം ജനിച്ചത്.

1981-ല്‍ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം. രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. നടനായും വില്ലനായും തിളങ്ങിയ താരമായിരുന്നു ക്യാപ്റ്റന്‍രാജു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അഞ്ഞൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 37 വര്‍ഷത്തോളം സിനിമാരംഗത്ത് സജീവമായി. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.