2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതി. പൊതുതെരഞ്ഞെടുപ്പിൽ മതിയായ സീറ്റ് വിഹിതം കിട്ടിയെങ്കിൽ മാത്രമേ സഖ്യത്തിനുള്ളൂവെന്ന് മായാവതി പറഞ്ഞു. മതിയായ വിഹിതം കിട്ടിയില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കുമെന്ന് അവർ പറഞ്ഞു. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനായി വിവിധ പാർട്ടികളുടെ ഐക്യശ്രമം നടക്കുന്നതിനിടെയാണ് മായാവതിയുടെ അഭിപ്രായ പ്രകടനം.
അതേസമയം, ഇൗയിടെ ജയിൽമോചിതനായ ചന്ദ്രശേഖർ ആസാദിന്റെ പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് അത്തരം ആളുകളുമായി ബന്ധമില്ലെന്നായിരുന്നു മായാവതിയുടെ മറുപടി. സാധാരണക്കാരുമായാണ് താൻ ബന്ധപ്പെട്ടിരിക്കുന്നതെന്നും അവർ പറഞ്ഞു.