സച്ചിന്റെ ഓഹരി വാങ്ങിയത് ചിരഞ്ജീവിയും അല്ലുവും സംഘവും

കൊച്ചി: തെലുങ്ക് നടന്‍മാരായ ചിരഞ്ജീവി, നാഗാര്‍ജുന, നിര്‍മാതാവ് അല്ലു അരവിന്ദ്, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവരടങ്ങുന്ന ഐക്വസ്റ്റ് ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥതയില്‍ നിന്ന് സച്ചിന്റെ 20 ശതമാനം ഓഹരികള്‍ വാങ്ങി. കേരള ബ്ലാസ്റ്റേഴ്‌സില്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ ഓഹരികള്‍ ഇവര്‍ ഏറ്റെടുത്തതായി ബ്ലാസ്റ്റേഴ്സ് അറിയിച്ചു.

മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫ് അലി സച്ചിന്റെ ഓഹരികള്‍ ഏറ്റെടുത്തുവെന്നത് വ്യാജവാര്‍ത്തയാണെന്നും ബ്ലാസ്റ്റേഴ്സ് അധികൃതര്‍ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥതയില്‍ നിന്നും സച്ചിന്‍ പിന്മാറിയെന്നത് സത്യമാണ്, പക്ഷെ സച്ചിന്റെ പേരിലുള്ള 20 ശതമാനം ഓഹരി പുറത്തുനിന്നുള്ള ഗ്രൂപ്പുകള്‍ വാങ്ങിയെന്ന വാര്‍ത്ത തള്ളുന്നുവെന്ന് ബ്ലാസ്റ്റേഴ്സ് അറിയിച്ചു.

© 2025 Live Kerala News. All Rights Reserved.