അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കയിലെ നോർത്ത് കരോലൈന സംസ്ഥാനത്തു വലിയ നാശം വിതക്കുന്നു. ചുഴലിക്കാറ്റിനെ തുടർന്ന് നാല് പേർ മരിച്ചതായാണ് റിപ്പോർട്ട്. പല പ്രദേശങ്ങളിലും വെള്ളപൊക്കം രൂക്ഷമാണ്. കനത്ത മഴ അടുത്ത നാൽപ്പത്തെട്ടു മണിക്കൂർ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
നോര്‍ത്ത് കരലൈനയിലെ വില്‍മിങ്ടണ്‍ പ്രവിശ്യയിലൂടെയാണ് ഫ്ലോറന്‍സ് ചുഴലി കരയണഞ്ഞത്. കൊടുങ്കാറ്റില്‍ നിന്ന് ചുഴലിക്കാറ്റായി ദുര്‍ബലപ്പെട്ടെങ്കിലും കനത്ത ആള്‍നാശമുണ്ടാക്കുള്ള ശേഷിയോടെയാണ് ചുഴലിക്കാറ്റ് അടിക്കുന്നത്. എട്ടുമാസം കൊണ്ട് ലഭിക്കേണ്ട മഴയാണ് കാറ്റിന് മുന്നോടിയായി നോര്‍ത്ത് കരലൈനയില്‍ മൂന്നുദിവസംകൊണ്ട് പെയ്തിറങ്ങിയത്. കനത്തമഴയില്‍ ഉരിത്തിരിയുന്ന പ്രളയം കൂടുതല്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.
ആഴ്ചകള്‍ക്ക് മുമ്പേ ജീവനഷ്ടം ഒഴിവാക്കുന്നതിനായി കൃത്യമായ മുൻകരുതലുകൾ എടുത്തിരുന്നു. കാരോളിന കടല്‍ത്തീരങ്ങളില്‍ നിന്ന് 15 ദശലക്ഷത്തോളം ജനങ്ങളെയാണ് മാറ്റി പാർപ്പിച്ചത്. നോര്‍ത്ത് -സൗത്ത് കാരോളിനയിലും വെര്‍ജീനിയയിലും മെരിലാന്‍ഡിലും സര്‍ക്കാര്‍ മൂന്നാം മുന്നറിയിപ്പ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.