ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്ന് പുലര്‍ച്ചെ സോപോറിലാണ് സംഭവം.
മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ പരിശോധനയിലാണ് വെടിവയ്പുണ്ടായത്. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ബാരാമുള്ളയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.