കഴിഞ്ഞ സീസണിൽ മഡ്രിഡിന്റെ പരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയ ഫ്രഞ്ച് ഇതിഹാസം സിദാൻ കോച്ചായി വീണ്ടുമെത്തുന്നു. ഒരു ഇടവേളക്കുശേഷമാണ് താരം തിരിച്ചുവരവ് പ്രഖ്യാപിച്ചത്. എന്നാൽ, ഏതു ലീഗിലേക്കാണ് മടക്കമെന്ന് സൂചനയില്ല. റയൽ മഡ്രിഡിനെ ഹാട്രിക് ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ ശേഷമായിരുന്നു തരാം മാഡ്രിഡിന്റെ പടിയിറങ്ങിയത്.
‘‘പരിശീലനത്തിലേക്ക് മടങ്ങും. കാരണം ഫുട്ബാൾ ഞാൻ ആസ്വദിക്കുന്നു. ഫുട്ബാളാണ് എന്റെ ജീവിതത്തിൽ എല്ലാം’’ -ഒരു അഭിമുഖത്തിൽ സിദാൻ പറഞ്ഞു. ഇൗ സീസണിൽതന്നെ കോച്ചിങ് ആരംഭിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.